ഗസ്റ്റ് അധ്യാപകർക്കും ഇനി മാസാമാസം ശമ്പളം. പക്ഷെ ഒരു ജോലിക്ക് പല കൂലി ശരിയാണോ സർക്കാരേ...?

ഗസ്റ്റ് അധ്യാപകർക്കും  ഇനി മാസാമാസം ശമ്പളം. പക്ഷെ ഒരു ജോലിക്ക് പല കൂലി ശരിയാണോ സർക്കാരേ...?
Sep 27, 2024 08:56 AM | By PointViews Editr


തിരുവനന്തപുരം: സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും.


ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്‌ട്രേഷൻ നൽകും. ഏതു ഡിഡി ഓഫീസ് പരിധിയിൽ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകൾ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. തുടർന്ന് വേഗത്തിൽ അംഗീകാരം നൽകി ശമ്പളം നൽകുമെന്ന് മന്ത്രി അറിയിച്ചു.


അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികൾ എന്നിവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ അതിഥി അധ്യാപകർക്ക് ശമ്പളത്തോടുകൂടിയുള്ള 'ഓൺ ഡ്യൂട്ടി'യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറിൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ, ഉപഡയറക്ടർമാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Also for guest teachers Now monthly salary. But many wages for one job is right government?

Related Stories
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
Top Stories